മോസ്കോ: റഷ്യയുടെ കിഴക്കന്‍ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി റിപ്പോര്‍ട്ട്. വടക്കന്‍ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. ലോക ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ആറാമത്തെ വലിയ ഭൂകമ്പമാണിത്.
അലാസ്ക, ഹവായ്, ന്യൂസിലന്‍ഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു.
Comments: